കൊച്ചി: റോട്ടറി കൊച്ചിൻ ഗ്ലോബൽ ഫൗണ്ടേഷൻ കാഴ്ച വൈകല്യമുള്ളവർക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകും.
ആറ് മാസത്തെ കോഴ്‌സാണ്. ഇംഗ്ലീഷ് ക്ളാസുകളും ഉണ്ട്.
പ്രായപരിധി : 35 വയസ്. യോഗ്യത: ബിരുദം, ഡിപ്ലോമ. രജിസ്ട്രേഷൻ ഡിസംബർ 31 വരെ.
കമ്പ്യൂട്ടർ സ്‌ക്രീൻ ശബ്ദസഹായത്തോടെ മനസിലാക്കാൻ കഴിയുന്ന ജോബ് ആക്‌സസ് വിത്ത് സ്പീച്ച് സാങ്കേതികവിദ്യയിലൂടെ ഇന്റർനെറ്റ് ഉപയോഗം. പ്രിന്റ് എടുക്കൽ തുടങ്ങിയവയിലാണ് പരിശീലനം.
കാക്കനാട്ടെ ആർ.സി.ജി ട്രെയിനിംഗ് സെന്ററിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകീട്ട് 5.15 വരെയാണ് ക്ലാസ്. താമസ സൗകര്യം ലഭിക്കും. അർഹരായവർക്ക് ജോലി നേടാൻ സഹായവുമുണ്ടാകും. വിവരങ്ങൾക്ക് : 8593838396, 9526629949, 7907995761