പൊന്നുരുന്നി: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന വിഷയത്തിൽ പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ സെമിനാർ പ്രൊഫ:കുസുമം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പരിഹാരം കാണാൻ നടപടികൾ ഉണ്ടാകണമെന്ന് ഗ്രാമീണവായന ശാലയിൽ നടന്നകൂട്ടയ്മ അവശ്യപ്പെട്ടു. വായന ശാല പ്രസിഡന്റ് അഡ്വ:എം. കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.രാജ്‌മോഹൻ വിഷയം അവതരിപ്പിച്ചു. അഡ്വ:വി.സി.രാജേഷ്, എം.വി.പ്രസന്ന ടീച്ചർ, പി.പി.രാധാകൃഷ്ണൻ, ടി.വി.ത്രേസ്യമ്മ,സെക്രട്ടറി കെ.കെ.ഗോപിനായർ,വനിതാവേദി കൺവീനർ ജെയിൻത്രിലോക് ചന്ദ് എന്നിവർ സംസാരിച്ചു.