തെക്കൻപറവൂർ: 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നവതി ആഘോഷങ്ങൾ ഇന്ന് തുടക്കും. 24 ന് സമാപിക്കും. ഇന്ന് വൈകിട്ട് 6 ന് നടക്കുന്ന സത്‌സംഗത്തിന് ശാഖായോഗം പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷത വഹിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ് സി.കെ. രവി ഭദ്രദീപ പ്രകാശന കർമ്മം നിർവഹിക്കും. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലൻ അനുഗ്രഹ പ്രഭാഷണം നടത്തും. ബിനുരാജ് കലാപീഠത്തെ ആദരിക്കും. ഭാരതീയദർശനം എന്ന വിഷയത്തെ കുറിച്ച് ഡോ. വിമൻവിജയ് പ്രഭാഷണം നടത്തും. ശാഖായോഗം സെക്രട്ടി ശേഷാദ്രി നാഥൻ സ്വാഗതവും ടി.കെ. സാബു നന്ദിയും പറയും.

21ന് ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർക്കുന്ന യോഗത്തിൽ സി.എ. ശിവരാമൻ ന്യൂഡൽഹി 'ഗുരുവാണെല്ലാം അറിയുക' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തും. ആർ. സാബു അദ്ധ്യക്ഷത വഹിക്കും. സുമേഷ് നന്ദി പറയും.

22ന് നടക്കുന്ന സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. 'ദാമ്പത്യം ശ്രീനാരായണധർമ്മത്തിൽ' എന്ന കൃതിയുടെ പരിഷ്ക്കരിച്ച പതിപ്പിന്റെ പ്രകാശനവും​ തുടർന്ന് ശിവഗിരിമഠം എ.വി. അശോകന്റെ പ്രഭാഷണം,​ കെ.കെ. ശേഷാദ്രിനാഥൻ സ്വാഗതവും,​ ടി.പി. ഷാജി നന്ദിയും പറയും.

23ന് ടി.കെ. രമണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വച്ച് സനോജ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. തങ്കമ്മ ഉല്ലലയെ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.ടി. മന്മഥൻ ആദരിക്കും. തുടർന്ന് എസ്.എൻ.ഡി.പി യോഗവും യുവജനങ്ങളും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും.

24 ന് ഗുരുസ്മൃതി ഗ്ലോബൽ വിഷൻ ടീം 'അറിവിലേക്ക് ഒരു ചുവട്' എന്ന വിഷയത്തെക്കുറിച്ച് ബിബിൻ ഷാൻ കെ.എസ്., പ്രഭാഷണം നടത്തും. പി.ആർ. സാബു സ്വാഗതവും എം.ടി. അനോഷ് നന്ദിയും പറയും.