കൊച്ചി : നാലു ദശകമായി ഗൃഹോപകരണ വില്പനരംഗത്തെ പ്രമുഖരായ ബിസ്‌മി ഹോം അപ്ളയൻസസ് നെട്ടൂരിൽ പുതിയ ഷോറൂം തുറക്കുന്നു. രണ്ടു നിലകളിൽ വിശാലമായ ഷോറൂമാണ് നഗരപ്രാന്തത്തിലെ നെട്ടൂരിൽ ഒരുങ്ങുന്നത്.
നാളെ (21 ശനി ) രാവിലെ 11 ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം നിർവഹിക്കും. ആദ്യ വില്പന ബിസ്‌മി ഹോം അപ്ളയൻസസിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അഫ്സൽ വി.എയുടെ പിതാവ് വി.എ. അബ്ദുൾ റഷീദ് നിർവഹിക്കും. ടി.ജി.എൻ കുമാർ സ്വീകരിക്കും.
ലോകോത്തര നിലവാരമുള്ള ഗൃഹോപകരണങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ബിസ്‌മി ഹോം അപ്ളയൻസസിന്റെ ചെയർമാൻ യൂസഫ് വലിയവീട്ടിൽ പറഞ്ഞു. പഴയ ഗൃഹോപകരണങ്ങൾ മാറ്റി പുതിയത് നൽകും. ഉദ്ഘാടനം പ്രമാണിച്ച് രണ്ടാഴ്ച പ്രത്യേക സമ്മാനങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.