പറവൂർ : പറയകാട് ധർമ്മാർത്ഥ പ്രദർശിനി സഭ ഗുരുതിപ്പാട് ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് വൈകിട്ട് 6.30ന് പറവൂർ രാകേഷ് തന്ത്രി, ഇ.എൻ. സുരേഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 7.30ന് മ്യൂസിക് നൈറ്റ്, മഹോത്സവദിനങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, മഹാഗണപതിഹവനം, കലശാഭിഷേകം, സർപ്പപൂജ, വൈകിട്ട് നിറമാല, നിറവിളക്ക്, ദീപക്കാഴ്ച, രാത്രി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകം. 21ന് 7.30ന് കാൽചിലമ്പ് - നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 22 ന് വൈകിട്ട് 7ന് പ്രഭാഷണം, 7.30ന് കലാസന്ധ്യ, 23ന് രാത്രി 8ന് കഥാപ്രസംഗം - ഞാൻ ഭീമ പുത്രൻ, 24ന് വൈകിട്ട് 7.30ന് തിരുവനന്തപുരം ആരാധന തിയറ്റേഴ്സിന്റെ നാടകം - ആ രാത്രി, 25ന് രാത്രി പത്തിന് കഥകളി - കല്ല്യാണ സൗഗന്ധികം, മഹോത്സവ ദിനമായ 26ന് രാവിലെ എഴുന്നള്ളിപ്പ്, ഉച്ചക്ക് രണ്ടിന് ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് പകൽപ്പൂരം, സേവ, ദീപാരാധന, ആകാശവിസ്മയം, രാത്രി 11.30ന് പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ 26 ന് ഉച്ചയ്ക്ക് 12ന് ആറാട്ട്സദ്യ, വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ആറാട്ടുബലി, പുറപ്പാട് തുടർന്ന് ആറാട്ട്, രാത്രി 11ന് വലിയകുരുതിക്കു ശേഷം കൊടിയിറങ്ങും.