പളളിക്കര :കുന്നത്തുനാട് പഞ്ചായത്തിലെ പതിനാലാം വാർഡ് വികസന സമിതിയും, ലീഫ് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മന്ത്റി രാമചന്ദ്രൻ കടന്നപ്പിള്ളി നിർവഹിച്ചു. പെരിങ്ങാല ചായിക്കര കുഞ്ഞമ്മക്കാണ് വീട് നിർമ്മിച്ച് നൽകിയത്. നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. ചടങ്ങിൽ ഹരിത ജൈവ പദ്ധതി പി.ആർ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് നിർമാർജന പരിപാടിയുടെ ഭാഗമായി തുണി സഞ്ചി വിതരണം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയും, ജൈവ പച്ചക്കറി വിത്ത് വിതരണം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി ശ്രീനിജിനും നിർവഹിച്ചു. പഞ്ചായത്തംഗം പി.പി അബൂബക്കർ, അമ്പലമേട് എസ്.ഐ ഷബാബ് കാസിം, കെ.എം ഹുസൈൻ, റെജി ഇല്ലിക്ക പറമ്പിൽ, പി.എം കരിം, നൗഷാദ് ഐവ, കെ.എച്ച് സക്കറിയ, അബൂബക്കർ വട്ടവിള, സലാം ചായിക്കര എന്നിവർ സംസാരിച്ചു. പെരിങ്ങാല ചായിക്കര കുഞ്ഞമ്മക്കാണ് വീട് നിർമ്മിച്ച് നൽകിയത്.