പറവൂർ : പറവൂത്തറ എച്ച്.ഡി. സഭ ചില്ലിക്കൂടം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ (ശനി) വൈകിട്ട് ഏഴിന് ചെറായി പുരുഷോത്തമൻ തന്ത്രിയുടേയും കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഏഴരയ്ക്ക് പറവൂത്തറ താലം എഴുന്നള്ളിപ്പ്, ഏഴരയ്ക്ക് ഭജൻസന്ധ്യ, 22ന് രാവിലെ എട്ടിന് ശ്രീമന്നാരായണീയ പാരായണം, വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, 23ന് രാവിലെ പതിനൊന്നിന് ഭസ്മക്കളം, വൈകിട്ട് മൂന്നിന് പൊടിക്കളം, ആറിന് തൂയിത്തറതാലം എഴുന്നള്ളിപ്പ്, 24ന് വൈകിട്ട് ഏഴിന് ബാലപ്രതിഭകളുടെയും വനിതകളുടെയും വിവിധ കലാപരിപാടികൾ, 25ന് രാവിലെ പത്തിന് കലംപൂജ, വൈകിട്ട് ഏഴിന് പറവൂർ വിഷ്ണു വിജയ് നയിക്കുന്ന ഫ്യൂഷൻ, 26ന് വൈകിട്ട് ഏഴിന് അഡ്വ. പ്രവീൺ തങ്കപ്പന്റെ പ്രഭാഷണം. മഹോത്സവ ദിനമായ 27ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് ആനയൂട്ട്, വൈകിട്ട് മൂന്നരയ്ക്ക് പകൽപ്പൂരം, രാത്രി ഒമ്പതരയ്ക്ക് നാടകം - ചെറിയ കുടുംബവും വലിയ മനുഷ്യരും. പുലർച്ചെ ആറാട്ടെഴുന്നള്ളിപ്പും ഗുരുതിക്കും ശേഷം കൊടിയിറങ്ങും.