പറവൂർ : പറവൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കിഴക്കേപ്രം ഗവ. യു.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച ടോയ്ലെറ്റ് ബ്ളോക്കിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എ. പ്രഭാവതി, ജലജ രവീന്ദ്രൻ, ഡെന്നി തോമസ്, സജി നമ്പിയത്ത്, പ്രധാന അദ്ധ്യാപിക കെ.എസ്. മിനി, പി.ടി.എ പ്രസിഡന്റ് ഇ.കെ. വിനീഷ് തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 5.36 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ളോക്ക് നിർമ്മിച്ചത്.