കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഏഴു ദിവസമായി നടക്കുന്ന സുകൃതം ഭാഗവത സപ്താഹാമൃത യജ്ഞം ഇന്ന് സമാപിക്കും. 11.30ന് നടക്കുന്ന സമാപനസഭയിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതനാന്ദപുരി മുഖ്യാതിഥിയാകും.
യജ്ഞവേദിയിൽ ഇന്നലെ എട്ടു കുട്ടികൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. എട്ടു പേർക്ക് വീൽചെയർ വിതരണം ചെയ്തു. പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. പി.പി. ഗംഗാധരൻ, ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ, സൺ ആൻഡ് ലേൺ ഡയറക്ടർ രേണുക നായർ, മങ്ങോട്ട് രാമകൃഷ്ണൻ, പി. ശ്രീധരൻ, പി.വി. അതികായൻ എന്നിവർ പങ്കെടുത്തു.