march
ട്വന്റി 20 പഞ്ചായത്ത് ഭരണസമിതി രാജി വയ്ക്കണമെന്നും, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസ് പഞ്ചായത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് നടത്തുന്നു

കിഴക്കമ്പലം: ട്വന്റി 20 പഞ്ചായത്ത് ഭരണസമിതി രാജി വയ്ക്കണമെന്നും, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസ് പഞ്ചായത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഡി.സി.സി സെക്രട്ടറി ടി.എച്ച് അബ്ദുൽജബ്ബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്ര അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എം.പി.രാജൻ, ജേക്കബ്.സി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, പഞ്ചായത്തംഗം പി.എച്ച് അനൂപ്, കാദിർ പിള്ള, ബാബു സെയ്താലി, കെ.വി ആന്റണി, കെ.കുഞ്ഞുമുഹമ്മദ്, രാജൻ കൊമ്പനാലിൽ, എൻ.വി മാത്തുക്കുട്ടി, ചാക്കോ.പി മാണി, സാബു പൈലി, സജി പോൾ, ജിനു ജോർജ്, അഖിൽ പോൾ, വി.എ മുഹമ്മദാലി, അലി കാവുങ്ങപ്പറമ്പ്, റഷീദ് കാച്ചാംകുഴി, എം.പി.ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.