മൂവാറ്റുപുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി കൊണ്ടുവന്ന പ്രമേയത്തിനെതി​രെ ബി.ജെ.പി.കൗൺസിലർമാർക്കൊപ്പം ചേർന്ന് കോൺഗ്രസ് അംഗം വോട്ടു ചെയ്തു. .സി.പി.എം അംഗം സിന്ധു ഷൈജു അവതരിപ്പിച്ച പ്രമേയം കോൺഗ്രസ് അംഗം പ്രമീള ഗിരീഷ് കുമാർ പിന്താങ്ങി.പ്രമേയം വോട്ടിനിട്ടപ്പോൾ ബി.ജെ.പി.അംഗങ്ങൾക്കൊപ്പം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ പത്തൊമ്പതാം വാർഡ് അംഗം ജയകൃഷ്ണൻ നായർ വോട്ടു രേഖപെടുത്തുകയായിരുന്നു.