അങ്കമാലി: മഞ്ഞപ്ര - അങ്കമാലി റോഡിൽ സ്കൂൾ സമയത്ത് നിയന്ത്രണം അട്ടിമറിച്ച് റോഡിലൂടെ പായുന്ന ഭാരവാഹനങ്ങളിലെ ഡ്രൈവർമാർക്കെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി തുറവൂർ ടൗൺ ബൂത്ത്കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികൾ അനാസ്ഥ തുടർന്നാൽ ഈ സമയങ്ങളിൽ ഓടുന്ന ടിപ്പറുകൾ തടയുന്നതിന് യോഗം തീരുമാനിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പുരുഷോത്തമൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി. ഷാജി, സജി കെ.ജി, ജിജോജോസ്, ജോബിപോൾ, ബാബു എൻ.ടി തുടങ്ങിയവർ പ്രസംഗിച്ചു.