പെരുമ്പളം എസ്.എൻ.ഡി.പി യോഗം 4366-ാം നമ്പർ പെരുമ്പളം ഈസ്റ്റ് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗുരുപാദം പുരുഷ സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആറാമത് പഞ്ചദിന ശ്രീനാരായണ പഠനശിബിരം ഗുരുപുഷ്പാഞ്ജലി നഗറിൽ ഇന്ന് മുതൽ 25 വരെ തീയതികളിൽ നടക്കും.
ഇന്ന് വൈകിട്ട് 5 ന് ശാഖായോഗം വൈസ് പ്രസിഡന്റ് പി.വി. വിനിൽ പതാക ഉയർത്തും. 5.30ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ. ബാബു ഉദ്ഘാടനം ചെയ്യും. കെ.കെ. സുനീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പി.കെ. ബാബു, വി. വിജീഷ്‌കുമാർ, പ്രതിഭ സുധീർ, സിന്ധു അജയൻ, ഇ.കെ. ദാസൻ എന്നിവർ പ്രസംഗിക്കും. കെ.പി. സുധീർ സ്വാഗതവും കെ.വി. തമ്പി നന്ദിയും പറയും.
21ന് സുരേഷ് പരമേശ്വരൻ, 22ന് സൈഗൻ സ്വാമി, 23ന് ഡോ. എം.എം. ബഷീർ, 24ന് എം.വി. പ്രതാപൻ ചേന്ദമംഗലം, 25ന് ബിജു പുളിക്കിലേടത്ത് എന്നിവർ പ്രഭാഷണം നടത്തും.