മൂവാറ്റുപുഴ: രാജ്യത്തെ കീറി മുറിക്കുന്ന പൗരത്വബിൽ പിൻവലിക്കണമെന്നും, ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ ഭരണഘടനാ സംരക്ഷണ സദസും, പാതിരാ സമരവും ആരംഭിച്ചു. നെഹ്റു പ്രതിമക്ക് മുന്നിലാണ് പാതിരാ സമരവും ഭരണഘടനാ സംരക്ഷണ സദസും നടന്നത്. യു.ഡി. എഫ്. കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു . ജോയി മാളിയേക്കൽ, മാത്യം കുഴൽനാടൻ, പായിപ്ര കൃഷ്ണൻ, പി.പി.എൽദോസ് ,പി.എസ്.സലിം ,മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം, ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളി, റംഷാദ് റഫീക്ക്, സൽമാൻ ഓലിക്കൽ എന്നിവർ പ്രസംഗിച്ചു ..