rally
ഇടതുപക്ഷ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അങ്കമാലിയിൽ നടത്തിയ പ്രകടനം.

അങ്കമാലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അങ്കമാലിയിൽ പ്രകടനവും യോഗവും നടത്തി. യോഗം എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ബി. രാജൻ അദ്ധ്യക്ഷനായി. അഡ്വ. ജോസ് തെറ്റയിൽ, ജയ്സൺ പാനികുളങ്ങര, അഡ്വ.കെ.കെ. ഷിബു , എ.പി.തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.