കാലടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംസ്കൃത യൂണിവേഴ്സിറ്റിക്ക് മുന്നിൽ അദ്ധ്യാപകർ പ്രതിഷേധിച്ചു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും നേതാക്കളെയും കേന്ദ്ര സർക്കാർ തടങ്കലിൽ വെയ്ക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. അദ്ധ്യാപക-അനദ്ധ്യാപക സംഘടനാ നേതാക്കൾ പങ്കെടുത്തു.