വൈപ്പിൻ : പൗരത്വഭേദഗതിക്ക് എതിരെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രക്ഷോഭമാണ് വേണ്ടതെന്ന് എം .ഇ എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ എടവനക്കാട് സംഘടിപ്പിച്ച പൗരത്വനിയമം അകവും പുറവും എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഗഫൂർ. ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ എസ് അരുൺകുമാർ വിഷയാവതരണം നടത്തി. താലൂക്ക് പ്രസിഡൻറ് എസ് .സന്തോഷ്‌കുമാർ, സെക്രട്ടറി ഒ .കെ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ കെ ജോഷി , എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. യു ജീവൻ മിത്ര , എൻ .കെ. എം ഷെറീഫ് തുടങ്ങിയവർ സംബന്ധിച്ചു.