അങ്കമാലി: ചിത്രശാല ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 15-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് തുടങ്ങും. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം തുടർച്ചയായി അങ്കമാലി കാർണിവൽ മാമാങ്കം ഹാളിലാണ് മേള. പ്രമുഖ ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ 13 സിനിമകളും രണ്ടു ലഘുചിത്രങ്ങളും ഒരു ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.