കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 26 വരെ സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ പിഴലയിൽ സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5ന് സെന്റ് ഫ്രാൻസിസ് യു.പി സ്കൂളിൽ കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു ഉദ്ഘാടനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ അധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. എം.എസ് മുരളി മുഖ്യപ്രഭാഷണം നടത്തും. ഫിലമെന്റ് മുക്ത ഗ്രാമം എന്ന പദ്ധതിയാണ് എൻ.എസ്.എസ് മുന്നോട്ട് വയ്ക്കുന്നത്. 26ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫിലമെന്റ് മുക്ത ഗ്രാമ പ്രഖ്യാപനം എസ്.ശർമ്മ എം.എൽ.എ നിർവഹിക്കും.