കൊച്ചി: പൗരത്വ ഭേദഗതി നിയമ ബില്ല് മതസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും കടയ്ക്കൽ കത്തിവെയ്ക്കലാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴി​ക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എൻ.ജയരാജ് എം.എൽ.എ. മുൻ എം.എൽ.എമാരായ ജോസഫ് പുതുശ്ശേരി, സ്റ്റീഫൻ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.