parameswaran-nair

നെടുമ്പാശേരി: പ്രശസ്ത കുറുംകുഴൽ കലാകാരൻ ചെങ്ങമനാട് മായാട്ട് വീട്ടിൽ പരമേശ്വരൻ നായർ (ചെങ്ങമനാട് പരമൻ - 88) നിര്യാതനായി. ചെണ്ട, ഇലത്താളം, നാദസ്വരം എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ്.

കേരള വാദ്യകലാ അക്കാഡമി പുരസ്‌കാരം, തിരുവൈരാണിക്കുളം ദേവസ്വം സ്വർണമുദ്ര, പാലേലി മധു പുരസ്‌കാരം, ചെങ്ങമനാട് സ്വർണമുദ്ര, മുകുന്ദപുരത്തപ്പൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ (ശനി) രാവിലെ 10 ന് പൊയ്ക്കാട്ടുശേരിയിലെ വീട്ടുവളപ്പിൽ. ഭാര്യ: എളവൂർ പെരുമ്പിള്ളിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: വത്സല, ശാരദ. മരുമക്കൾ: മുരളീധരൻ, ഉണ്ണിക്കൃഷ്ണൻ.