പറവൂർ : മുതിർന്ന ഇടതുനേതാക്കളായ സീതാറാം യച്ചൂരി, ഡി. രാജ തുടങ്ങിയവരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പറവൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ ടി.ആർ. ബോസ്, കെ.എം. ദിനകരൻ, കെ.എ. വിദ്യാനന്ദൻ, കമലസദാനന്ദൻ, പി.എൻ. സന്തോഷ്, ടി.വി. നിഥിൻ, എസ്. ശ്രീകുമാരി, എ.എ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.