ആലുവ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ആലുവ ബ്രാഞ്ച് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ. മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എസ്.എ.എം. കമാൽ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എൻ.ബി. മനോജ്, ഏരിയാ സെക്രട്ടറി എൻ.കെ. സുജേഷ് എന്നിവർ സംസാരിച്ചു.