നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി വ്യാജ വിസയിൽ കാനഡയിലേക്ക് കടക്കാൻ ശ്രമിയ്യ മുവാറ്റുപുഴ സ്വദേശികളായ അസിയൻ ബാബു (24), ഷിനാസ് (35) എന്നിവർ പിടിയിലായി.

ക്വലാലംപൂരിലേക്ക് പോകുന്നതിനുള്ള വിസയും ടിക്കറ്റുമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. പാസ്‌പോർട്ടിൽ കാനഡ വിസയും പതിച്ചിട്ടുണ്ടായിരുന്നു. ഒരു മാസം ക്വലാംലംപൂർ ചുറ്റിയ ശേഷം കാനഡയിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഇവർ മൊഴി നൽകി. എന്നാൽ ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കാനഡ വിസ വ്യാജമാണെന് തിരിച്ചറിഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരേയും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.