നെടുമ്പാശേരി: യാക്കോബായ, ഓർത്തോഡക്‌സ് സഭകൾ തമ്മിലുള്ള തർക്കം കോടതിയ്ക്ക് പുറത്ത് രമ്യമായി പരിഹരിക്കണമെന്ന് കോടക്കാലി സെന്റ് മേരീസ് പള്ളിയിൽ നടന്ന അന്ത്യോഖ്യ സംരക്ഷണ സമിതി സമ്മേളനം ആവശ്യപ്പെട്ടു.

മലബാർ ഭദ്രാസനത്തിൽ ഇരുവിഭാഗങ്ങളും ചേർന്ന് നടപ്പിലാക്കിയ മാതൃക പിന്തുടരാവുന്നതാണെന്ന് യോഗം നിർദ്ദേശിച്ചു .മൂവാറ്റുപുഴ മേഖല മെത്രാപ്പോലിത്ത മാത്യൂസ് മാർ അന്തീമോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.