goods
കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ കുടുംബ സംഗമസദസ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ എട്ടാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.പി അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു.

പ്രതിനിധി സമ്മേളനം സിനിമാതാരം വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ ടെന്റ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മോഹൻ സേട്ട്, സെക്രട്ടറി അനിൽ റാവു, തമിഴക ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണിമാരൻ എന്നിവർ പങ്കെടുത്തു.
കുടുംബ സംഗമസദസ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് മമ്മുഹാജി അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം സാജൻ പള്ളുരുത്തി വിശിഷ്ടാതിഥിയായിരുന്നു.