ആലുവ: മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ആലുവ 2020' ന്യൂ ഇയർ ഫെസ്റ്റിന്റെ ഭാഗമായി അലുവ മർച്ചന്റ്‌സ് യൂത്ത് വിംഗിന്റ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. അത്യാവശ്യ സന്ദർഭങ്ങളിൽ രംഗത്തിറങ്ങുന്നതിന് യുവവ്യാപാരികളുടെ രക്തദാനസേനയും രൂപീകരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി അദ്ധ്യക്ഷത വഹിച്ചു. ഇ.എം. നസീർ ബാബു, എ.ജെ. റിയാസ്, ജോണി മുത്തേടൻ, പന്മനാഭൻ നായർ, ലത്തീഫ് പുഴിത്തറ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അനുബ് നൊച്ചിമ, യൂത്ത് വിംഗ് സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. നിഷാദ്, അസിസ് അൽബാബ്, അയ്യൂബ് പുത്തൻപുര, കബീർ കൊടവത്ത് എന്നിവർ പങ്കെടുത്തു. സി.ഡി. ജോൺസൺ സ്വാഗതവും യാസർ കോടവത്ത് നന്ദിയും പറഞ്ഞു.