പറവൂർ : വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന സ്കീമിലുൾപ്പെടുത്തി പറവൂർ നഗരത്തിലെ കെ.എം.കെ. ജംഗ്ഷൻ, തെക്കേ നാലുവഴി, പറവൂർ മാർക്കറ്റ്, പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചേന്ദമംഗലം കവല എന്നിവടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെസി രാജു, രമേശ് ഡി. കുറുപ്പ്, വി.എ. പ്രഭാവതി, ജലജ രവീന്ദ്രൻ, ഡെന്നി തോമസ്, പ്രദീപ് തോപ്പിൽ, സജി നമ്പിയത്ത്, എം.ജെ. രാജു, ടോബി മാമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.