social-issu
പെരിയാർ വാലി കനാലിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് കർഷക സംഘം മുളവൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർവാലി എക്‌സിക്യുട്ടീവ് എൻജി​നീയർക്ക് നിവേദനം നൽകുന്നു......

മൂവാറ്റുപുഴ: പെരിയാർ വാലി കനാലിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് കർഷക സംഘം മുളവൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർവാലി എക്‌സിക്യുട്ടീവ് എൻജി​നീയർക്ക് നിവേദനം നൽകി.. അനേകായിരങ്ങൾ കുടിവെള്ളത്തിനും കൃഷിയ്ക്കും ആശ്രയിക്കുന്ന പെരിയാർ വാലി കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാത്തത് കുടിവെള്ളക്ഷാമത്തിന് കാരണമാകും. ടെൻഡർ നടപടികൾ പൂർത്തിയാക്കി കനാൽ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കിയില്ലങ്കിൽ കനാലിനെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമവുംകൃഷി നാശവും ഉണ്ടാകും. വേനൽ കനത്തതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലെ നീരുറവകളെല്ലാം വറ്റി വരണ്ട നിലയിലാണ്.സി.പി.എം ലോക്കൽ സെക്രട്ടറി വി.എസ്.മുരളി, കർഷകസംഘം വില്ലേജ് സെക്രട്ടറി ഇ.എം.ഷാജി, പ്രസിഡന്റ് സി.എച്ച്.നാസർ, ട്രഷറർ പി.ജി.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.