snvhss-north-paravur
നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിൽ സയൻസ് ക്ളബിന്റെ നേതൃത്വത്തിൽ നടന്ന വരവേല്ക്കാം വലയ സൂര്യഗ്രഹണത്തെ എന്ന പരിപാടി

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ വരവേൽക്കാം വലയ സൂര്യഗ്രഹണത്തെ എന്ന പരിപാടി സംഘടിപ്പിച്ചു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള കണ്ണട നിർമ്മാണ ശില്പശാല, സൂര്യദർശിനി, ഗ്രഹണം നിരീക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. 23നും സൂര്യഗ്രഹണദിനമായ 26നും സയൻസ് ക്ളബിന്റ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ ഉണ്ടാകും. പ്രധാനഅദ്ധ്യാപിക പി.ആർ. ലത ഉദ്ഘാടനം ചെയ്തു. വി.പി. അനൂപ്, സി.എ. ബിജു എന്നിവർ നേതൃത്വം നൽകി.