പറവൂർ : കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയിൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പറവൂർ ബാബു രചിച്ച ഗാന്ധിജി പറവൂരിൽ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (ഞായർ) കടമക്കുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ പ്രകാശനം നിർവഹിക്കും. ടി.വി. നിഥിൻ ആദ്യകോപ്പി ഏറ്റുവാങ്ങും. എ.കെ. സുലത, ഡെന്നി തോമസ്, വി.ആർ. സുശീൽകുമാർ തുടങ്ങിയവർ സംസാരിക്കും. പറവൂർ ബാബു മറുപടി പ്രസംഗം നടത്തും.