പറവൂർ : ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2018-19 വർഷത്തെ ലാഭവിഹിതം വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി. ജോസ് ഉദ്ഘാടനം ചെയ്തു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തുമുതൽ ലാഭവിഹിതം വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.