sheerasangmam
മൂവാറ്റുപുഴയിൽ ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന ക്ഷീര സഹകരണ ശില്‍പശാല ഡീൻകുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. അബ്രാഹം തൃക്കളത്തൂർ, ജോസ് ജേക്കബ് എന്നിവർ സമീപം.....


മൂവാറ്റുപുഴ: വൈവിദ്ധ്യമാർന്ന പരിപാടികളോടെ മൂന്ന് ദിവസമായി മൂവാറ്റുപുഴയിൽ നടക്കുന്ന ജില്ലാ ക്ഷീര സംഗമം ഇന്ന് സമാപിക്കും.. ജില്ലയിലെ 315 ക്ഷീരസംഘങ്ങളിൽ നിന്നായി 3000ക്ഷീര കർഷകരാണ് പങ്കെടുത്തത്. കന്നുകാലി പ്രദർശനം, ഡയറി എക്‌സിബിഷൻ, ശിൽപ്പശാല, സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ എന്നിവ നടന്നു. ഇന്നലെ നടന്ന ക്ഷീര സഹകരണ ശിൽപശാല ഡീൻകുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിച്ചു. ക്ഷീരസംഘം ഓഡിറ്റിംഗ് ശ്രദ്ധയും മുൻകരുതലും എന്ന വിഷയത്തിൽ സജിറാമും, വ്യക്തിത്വ വികസനം ക്ഷീരമേഖലയിലെ പ്രവർത്തന മികവിന് എന്ന വിഷയത്തിൽ ബെന്നി കുര്യനും ക്ലാസെടുത്തു. തുടർന്ന് സംഘം ജീവനക്കാർക്കുള്ള പ്രശ്‌നോത്തരി മുളന്തുരുത്തി ക്ഷീര വികസന ഓഫീസർ നിഷ.വി.ഷെരീഫ് അവതരിപ്പിച്ചു.

ഇന്ന് വൈവിധ്യവത്കരണംക്ഷീര സഹകരണ സംഘങ്ങളിൽ, പശുക്കളിൽ പ്രത്യുത്പാദന പ്രശ്‌നങ്ങൾപ്രായോഗീക സമീപനം എന്ന വിഷയങ്ങളിൽ സെമിനാർ നടക്കും. തുടർന്ന് 11.30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ക്ഷീരസംഗമവും, കല്ലൂർക്കാട് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി കെ.രാജു നിർവ്വഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള ആദരം ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും.