മൂവാറ്റുപുഴ: ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺ ഹാളിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ നടന്നഡയറി എക്‌സ്‌പോശ്രദ്ധേയമായി. ക്ഷീര കർഷകർക്ക് ആവശ്യമായ ഉപകരണങ്ങൾ മേളയിലെ പ്രധാന ഇനമായിരുന്നു. കറവ യന്ത്രം, ക്ഷീര കർഷകർക്ക് ഉപയോഗിക്കാവുന്ന വിവിധയിനം ഉപകരണങ്ങൾ, സോളാർ ലൈറ്റുകൾ, മിനി ഗ്യാസ് പ്ലാന്റ്, കന്നുകാലികൾക്ക് ആവശ്യമായ പോഷക ആഹാരങ്ങൾ, പാലിന്റെ വിവിധ ഉൽപ്പന്നങ്ങൾ, വിവിധയിനം തീറ്റപ്പുൽ, വിവിധയിനം കാലിതീറ്റകൾ എന്നിവയുടെ പ്രദർശനം നടന്നു.ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിച്ചു. വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, മിൽമ ചെയർമാൻ ജോൺ തെരുവത്ത്,കെ.സി.എം.എം.എഫ് ചെയർമാൻ ബാലൻമാസ്റ്റർ, അങ്കമാലി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി.ജോർജ്, സർക്കിൾ സഹകരണയൂണിയൻ മെമ്പർ അബ്രാഹം തൃക്കളത്തൂർ, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, സ്വാഗസംഘം ജോയിന്റ് കൺവീനർ ഷാജി ജോസഫ്, മൂവാറ്റുപുഴ ക്ഷീര വികസന ഓഫീസർ മെറീന പോൾ എന്നിവർ സംസാരിച്ചു.