പറവൂർ : പ്രളയത്തിൽ കൃഷിനശിച്ച് കടക്കെണിയിലായ കർഷകർക്ക് നഷ്ടപരിഹാരം നൽക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരകർഷകസംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്. 28,29 തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വൻവിജയമാക്കാൻ തിരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഡേവിസ് പറമ്പിത്തറ അദ്ധ്യക്ഷത വഹിച്ചു. റോയ് ബി തച്ചേരി, എ.ഡി. ഉണ്ണി, അഡ്വ. ജേക്കബ് പുളിക്കൽ, രവീന്ദ്രനാഥ്, കെ.എ. തോമസ് തുടങ്ങിയവർ സംസാരിച്ചു.