പറവൂർ : തുരുത്തൂർ സീനിയ് മൗണ്ട് തീർത്ഥാടന കേന്ദ്രത്തിൽ വി. തോമാശ്ളീഹായുടെ കൊമ്പ്രേരിയ തിരുനാൾ ഇന്ന് നടക്കും. രാവിലെയും വൈകിട്ടും ദിവ്യബലി, ഒമ്പതരയ്ക്ക് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം. വൈകിട്ട് നാലിന് പ്രസുദേന്തിമാർ കാഴ്ചസമർപ്പണം, ഏഴരയ്ക്ക് പാലാ സൂപ്പർ ബീറ്റീസിന്റെ ഗാനമേള.