പറവൂർ : ഊർജ പ്രതിസന്ധി എന്ന വിഷയത്തിൽ പറവൂത്തറ പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് വി.കെ. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. വൈദ്യുതിയും പാചകവാതകവും എങ്ങനെ ലാഭിക്കാം എന്ന വിഷയത്തിൽ കെ.എൻ. പത്മനാഭൻ ക്ലാസെടുത്തു. എ.സി. കൃഷ്ണൻ, ഇ.പി. ശശിധരൻ, രാധ രാധാകൃഷ്ണൻ, ഷൈല ഗോപിനാഥ്, ഗീത ഭരതൻ തുടങ്ങിയവർ സംസാരിച്ചു.