hs
ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്യാമ്പ് ഹെഡ്മിസ്ട്രസ് എം.ഗീതാദേവി ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌ക്കൂളിൽ മൂന്നാം ബാച്ച് ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളുടെ പ്രാഥമിക ക്യാമ്പ് നടന്നു. സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് എം. ഗീതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ ശ്യാംലാൽ വി. എസ്., സജിൽ വിൻസെന്റ് എന്നിവർ ക്ലാസുകൾ നയിച്ചു. സീനിയർ ലിറ്റിൽ കൈറ്റുകൾ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. പ്രാഥമികക്യാമ്പിനെ തുടർന്ന് ഒന്നാം വർഷ ലിറ്റിൽ കൈറ്റുകൾക്ക് മൂന്നു ശനിയാഴ്ചകളിൽക്കൂടി പരിശീലനം നടക്കും.