കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ പുതുക്കിപ്പണിയും മുമ്പ് ലോഡ് ടെസ്റ്റ് നടത്തണമെന്ന വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷനും നൽകിയ റിവ്യൂ ഹർജികൾ ഹൈക്കോടതി തള്ളി. പൊളിച്ചു പണിയാനാണെങ്കിലും ലോഡ് ടെസ്റ്റ് നടത്തണം. നിർമ്മാണ കരാറിൽ അപാകത കണ്ടെത്തിയാൽ ലോഡ് ടെസ്റ്റ് നടത്തണമെന്നുണ്ട്. ആ നിലയ്ക്ക് ഭാര പരിശോധന നടത്തേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മൂന്നു മാസത്തിനുള്ളിൽ ലോഡ് ടെസ്റ്റ് നടത്തണമെന്ന് കഴിഞ്ഞ നവംബർ 21 നാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്.