ആലുവ: മംഗലാപുരത്ത് മാദ്ധ്യമ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങൾക്കും സ്വതന്ത്രമാദ്ധ്യമ പ്രവർത്തനം നിഷേധിക്കുന്നതിനുമെതിരെ ആലുവയിൽ മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടൗൺ ഹാളിന് സമീപം ഗാന്ധിസ്‌ക്വയറിൽ നടന്ന കൂട്ടായ്മ ആലുവ മീഡിയ ക്ലബ് പ്രസിഡന്റ് ഒ.വി. ദേവസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ റഫീക്ക് അഹമ്മദ്, എസ്.എ. രാജൻ, ജോസി പി. ആൻഡ്രൂസ്, ബോബൻ ബി. കിഴക്കേത്തറ എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകരായ എം.ജി. സുബിൻ, യാസർ അഹമ്മദ്, കെ.കെ. അബ്ദുൾ സലാം, അബ്ദുൾ ജലീൽ, ദാവൂദ് ഖാദർ എന്നിവർ നേതൃത്വം നൽകി.