മൂവാറ്റുപുഴ: എസ്എൻഡിപി ഹൈസ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാമ്പ് അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം റൂറൽ എ ഡി എൻ ഒ ഷാജിമോൻ ക്യാമ്പ്ദിന സന്ദേശവും, എസ് പിസി കലണ്ടർ പ്രകാശനവും നിർവ്വഹിച്ചു. എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി എ.കെ. അനിൽകുമാർ, വാർഡ് കൗൺസിലർ സിന്ധു ഷെെജു , മൂവാറ്റുപുഴ എ എസ് ഐ അനിൽകുമാർ, പിടിഎ പ്രസിഡന്റ് എം.ആർ. പ്രദീപ്, പിടിഎ വൈസ് പ്രസിഡന്റ് തങ്കക്കുട്ടൻ എന്നിവർ സംസാരിച്ചു. വെെസ് പ്രിൻസിപ്പാൾ വി.എസ്. ധന്യ സ്വാഗതവും, സി.പി.ഒ. പി.എ. കബീർ നന്ദിയും പറഞ്ഞു.