തൃക്കാക്കര : കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി മുഖേന അർഹരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിശീലനംനൽകുന്നു. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത് . 2019- 2020 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 500 ഒഴിവുകളുണ്ട്.
ഹെൽത്ത് കെയർ, ജി.എസ്.ടി അക്കൗണ്ട്സ് ഓഫീസർ, ബ്യൂട്ടീഷ്യൻ, ഓട്ടോമൊബൈൽ സർവീസിംഗ് (ഹിറ്റാച്ചി, എൽ ആന്റ് ടി), ഏവിയേഷൻ (ക്യാബിൻ ക്രൂ, ടിക്കറ്റിംഗ്), ഫ്രണ്ട് ഓഫീസ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, എ.സി ടെക്നീഷ്യൻ, മേസൺട്രി, ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സോളാർ പാനൽ ടെക്നീഷ്യൻ, ഫുഡ് ആന്റ് ബിവറേജസ് തുടങ്ങി ഇരുപതോളം മേഖലയിലാണ് അവസരം.
ഡിസംബർ 22 ന് ആലങ്ങാട്, പാറക്കടവ്, പറവൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കായി കുന്നുകര പഞ്ചായത്ത് ഹാളിലും, 23 ന് പള്ളുരുത്തി, വൈപ്പിൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകൾക്കായി എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാളിലും, 28 ന് പാമ്പാക്കുട, വടവുകോട്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകൾക്കായി മുളന്തുരുത്തി പഞ്ചായത്ത് ഹാളിലും, 29 ന് കോതമംഗലം, മൂവാറ്റുപുഴ ബ്ലോക്കുകൾക്ക് നെല്ലിമറ്റം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും, വാഴക്കുളം, കൂവപ്പടി, അങ്കമാലി ബ്ലോക്കുകൾക്ക് കുറുപ്പുംപടി കമ്മ്യൂണിറ്റി ഹാളിലും ക്യാമ്പുകൾ നടക്കും.ആധാർ കാർഡ്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുമായി ഈ സ്ഥലങ്ങളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസുമായോ 0484 - 2959595 എന്ന നമ്പറിലോ ബന്ധപ്പെടാം.