കളമശേരി: കളമശേരി മെഡിക്കൽ കോളേജ് പി.ഡബ്ള്യു.ഡി സെക്ഷനിലെ അസി.എൻജിനീയർ ദീപു ശശിയുടെ പ്രഥമകഥാസമാഹാരം സൈലന്റ്മോഡിന് അവാർഡുകളുടെ അംഗീകാരം.
ആദ്യ കഥാസമാഹാരത്തിന് തന്നെ ഗോൾഡൻ ബുക്സ് ക്ലബ് അവാർഡ്, താളിയോല അവാർഡ്,ഹരിശ്രീ കഥാപുരസ്ക്കാരം" വായനപ്പുര കഥാ അവാർഡ് എന്നിവ ലഭിച്ചു. തിരുവനന്തപുരം പരിധി പബ്ലിക്കേഷൻസാണ് പ്രസാധകർ.
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ വിമുഖരായ മനുഷ്യരെക്കുറിച്ചുള്ള കുറുങ്കഥകളും മിനിക്കഥകളും ചെറുകഥകളും ഉൾപ്പടെ 28 കഥകളാണ് സൈലന്റ് മോഡിലുള്ളത്.
നോർത്ത് പറവൂരിലെ തത്തപ്പിള്ളി സ്വദേശിയാണ് ദീപു. സിവിൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകനായിരിക്കെയാണ് അസി. എൻജിനിയർ ജോലിയിൽ ചേർന്നത്.