ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖ നവതി സ്മരണിക പ്രകാശനവും കുടുംബസംഗമവും നാളെ രാവിലെ 9.30ന് ജെ.ജെ. ഓഡിറ്റോറിയത്തിൽ (സി.വി. വിജയൻ നഗർ) യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ കുടുംബസംഗമസന്ദേശം നൽകും.

ശാഖാ പ്രസിഡന്റ് കെ.പി. രാജീവൻ അദ്ധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തും.

നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർമാരായ കെ.വി. സരള, സെബി വി. ബാസ്റ്റ്യൻ, സുകുമാരി ഗോപി, കെ.ആർ. ദേവദാസ് എന്നിവർ സംസാരിക്കും. ആഘോഷകമ്മിറ്റി കൺവീനർ പി.എസ്. ഓംകാർ നവതി സമാപന റിപ്പോർട്ട് അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് വി.കെ. കമലാസനൻ സമ്മാനദാനം നിർവഹിക്കും. ബോർഡ് മെമ്പർ വി.ഡി. രാജൻ സ്വാഗതവും സെക്രട്ടറി പി.കെ. ജയൻ നന്ദിയും പറയും.