അങ്കമാലി: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി.ഓഫീസിന് മുന്നിൽ ധർണ നടത്തി. അസോസിയേഷൻ പ്രസിഡന്റ്
എൻ.വി. പോളച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് മെബിൻ റോയി അദ്ധ്യക്ഷത വഹിച്ചു.ഡാന്റി ജോസ്, ജോജി പീറ്റർ, സനൂജ് സ്റ്റീഫൻ, അനിൽ തോമസ്, നിക്‌സൺ മാവേലി, ഫ്രാൻസിസ് തച്ചിൽ, കെ.ഒ.ബാസ്റ്റിൻ, ജോണി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.