കൊച്ചി : ഒരു ദിവസത്തേക്ക് വേണ്ടി​യല്ല റോഡുകൾ നിർമ്മിക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.നഗരത്തിൽ ടാർ ചെയ്ത റോഡിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തി​ൽ ശരി​യായി​ടാർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. വളഞ്ഞമ്പലം - രവിപുരം റോഡിലെ കുഴികൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. ടാർ ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ കുഴികൾ രൂപപ്പെടുന്നത് പണികളിലെ അപാകതയാണ് വ്യക്തമാക്കുന്നത്.