പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത്. ജൂനിയർ ചേംബർ ഇന്റർനാഷണൽ പള്ളിക്കര, നാഷണൽ കാൻസർ എയ്ഡ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ മോറയ്ക്കാല എച്ച്.എസ്.എസിൽ നാളെ രാവിലെ 9 മുതൽ സൗജന്യ ക്യാൻസർ നിർണയക്യാമ്പ് നടക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ അദ്ധ്യക്ഷനാകും. നാൽപ്പതോളം വരുന്ന ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകും. 2 വർഷം നീളുന്ന തുടർ പരിശോധനകളും നിർദ്ധനരായവർക്ക് സൗജന്യ ചികിത്സയും എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകളും നടക്കുമെന്ന് എൻ.സി.എ.ആർ.എഫ് ചെയർപേഴ്‌സൺ ഡോ.മെറിൻ ഡിക്‌സൺ പറഞ്ഞു.