പറവൂർ : ക്രിസ്മസ് ആഘോഷത്തിൽ വിദ്യാലയം ഹരിതാഭമാക്കി ഗവ.എൽ.പി.ജി.എസ് വിദ്യാർത്ഥികൾ. സ്കൂളിലേക്ക് വിദ്യാർത്ഥികൾ പൂച്ചെടികൾ നൽകി. അവ സ്കൂൾ അങ്കണത്തിൽ നട്ടു. ക്രിസ്മസ് ഫ്രണ്ടായി കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിന് പകരം വിദ്യാലയത്തെ സുഹൃത്തായി തിരഞ്ഞെടുത്താണ് ഓരോ വിദ്യാർത്ഥിയും വിദ്യാലയത്തിന് പൂച്ചെടി സമ്മാനിച്ചത്.