ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലുവ മേഖല മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് ആലുവയിൽ പ്രകടനവും സമ്മേളനവും നടക്കും. എം.ജി ടൗൺഹാളിന് മുന്നിൽ നിന്നാരംഭിക്കുന്ന പ്രകടനം ടൗൺചുറ്റി ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിക്കും.

പൊതുസമ്മേളനത്തിൽ പേഴ്‌സണൽ ലാ ബോർഡ് സെക്രട്ടറി പ്രൊഫ. അനീസ് ചിഷ്തി ഉദ്ഘാടനം ചെയ്യും. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. കെ.കെ. അബ്ദുൽ മജീദ് ഖാസിമി താനൂർ മുഖ്യപ്രഭാഷണം നടത്തും. പേഴ്‌സണൽ ലാ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ അൽ ഖാസിമി, ബെന്നി ബെഹനാൻ എം.പി., എം.എൽ.എ.മാരായ അൻവർസാദത്ത്, വി.ഡി. സതീശൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജി.സി.ഡി.എ ചെയർമാൻ വി. സലീം, ബി.എ. അബ്ദുൽമുത്തലിബ് എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ എം.കെ.എ. ലത്തീഫ് അറിയിച്ചു.