നെടുമ്പാശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നെടുമ്പാശേരി മേഖല മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരാവകാശ സംരക്ഷണ റാലി നടത്തി. പാലപ്രശേരി ജുമാ മസ്ജിദ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി കുന്നുകര ജംഗ്ഷനിൽ സമാപിച്ചു. പാലപ്രശേരി, പറമ്പയം, മെയ്ക്കാട്, തുറവുംകര, കുന്നിശേരി, പനയക്കടവ്, അടുവാശേരി, വയൽകര വെസ്റ്റ്, വയൽകര ഈസ്റ്റ്, ചാലാക്കൽ, കുന്നുകര ജമാഅത്തുകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. പൊതുസമ്മേളനം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. സി.ആർ. നീലകണ്ഠൻ, ഡോ. അബ്ദുൾ സലാം, ഫൈസി അടിമാലി തുടങ്ങിയവർ സംസാരിച്ചു.